Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Website

Kottayam

മി​​നി​​റ്റു​​ക​​ള്‍​ക്കു​​ള്ളി​​ല്‍ വെ​​ബ്‌​​സൈ​​റ്റ് റെ​​ഡി പ്ലാ​​റ്റ്ഫോ​​മി​​നു രൂ​​പം ന​​ല്കി മൂ​​വ​​ർ സം​​ഘം

കോ​​ട്ട​​യം: മി​​നി​​റ്റു​​ക​​ള്‍​ക്കു​​ള്ളി​​ല്‍ വെ​​ബ്‌​​സൈ​​റ്റ് ത​​യാ​​റാ​​ക്കി ന​​ല്കു​​ന്ന പ്ലാ​​റ്റ് ഫോ​​മി​​നു രൂ​​പം ന​​ല്കി സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ മൂ​​ന്നം​​ഗ സം​​ഘം. പ​​ത്ത​​നം​​തി​​ട്ട വെ​​ച്ചൂ​​ച്ചി​​റ സ്വ​​ദേ​​ശി ജി​​സി​​ന്‍ ജോ​​സ​​ഫ്, മു​​ണ്ട​​ക്ക​​യം പെ​​രു​​വ​​ന്താ​​നം സ്വ​​ദേ​​ശി ര​​ഞ്ജു സെ​​ബാ​​സ്റ്റ്യ​​ന്‍, ഇ​​ടു​​ക്കി വെ​​ണ്‍​മ​​ണി സ്വ​​ദേ​​ശി ഷി​​ജോ വി.​​ജോ​​സ് എ​​ന്നി​​വ​​രാ​​ണ് പു​​തി​​യ ആ​​ശ​​യ​​ത്തി​​നു പി​​ന്നി​​ലു​​ള്ള​​ത്. ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ സ്വ​​ന്ത​​മാ​​യി ബെ​​ബ്‌​​സൈ​​റ്റ് ഇ​​ല്ലാ​​ത്ത സം​​രം​​ഭ​​ക​​ര്‍ കു​​റ​​വാ​​ണ്. ഇ​​തു തി​​രി​​ച്ച​​റി​​ഞ്ഞ​​തോ​​ടെ​​യാ​​ണ് എ​​ല്ലാ പ്രാ​​യ​​ക്കാ​​ര്‍​ക്കും സൗ​​ക​​ര്യ പ്ര​​ദ​​മാ​​യ രീ​​തി​​യി​​ല്‍ എ​​ഐ സാ​​ങ്കേ​​തി​​ക വി​​ദ്യ​​യി​​ല്‍ ഒ​​രു വാ​​ട്‌​​സ് ആ​​പ്പ് മെ​​സേ​​ജി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ വെ​​ബ്‌​​സൈ​​റ്റ് ത​​യാ​​റാ​​ക്കു​​ന്ന Eezix.ai എ​​ന്ന പ്ലാ​​റ്റ്‌​​ഫോ​​മി​​നു ഇ​​വ​​ര്‍ രൂ​​പം ന​​ല്കി​​യ​​ത്.

വെ​​ബ്‌​​സൈ​​റ്റ് ത​​യാ​​റാ​​ക്കാ​​ന്‍ ഉ​​പ​​യോ​​ക്താ​​വ് ഇ​​വ​​രു​​ടെ വാ​​ട്‌​​സ്ആ​​പ്പ് ന​​മ്പ​​റി​​ലേ​​ക്ക് ഒ​​രു സ​​ന്ദേ​​ശം അ​​യ​​യ്ക്ക​​ണം. തു​​ട​​ര്‍​ന്ന് എ​​ഐ ചാ​​റ്റ്‌​​ബോ​​ട്ട് കു​​റ​​ച്ച് ചോ​​ദ്യ​​ങ്ങ​​ള്‍ ചോ​​ദി​​ക്കും. വെ​​ബ്‌​​സൈ​​റ്റ് ടൈ​​പ്പ്, സ​​ര്‍​വീ​​സ് ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍, ഇ ​​കൊമേ​​ഴ്‌​​സ്, ബ്രാ​​ന്‍​ഡ്, ക​​മ്പ​​നി, സ്ഥാ​​പ​​നം എ​​ന്നി​​വ​​യു​​ടെ പേ​​ര്, ബി​​സി​​ന​​സ് ടൈ​​പ്പ്, സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ലൊ​​ക്കേ​​ഷ​​ന്‍, ഇ ​​മെ​​യി​​ല്‍ അ​​ഡ്ര​​സ് എ​​ന്നീ ചോ​​ദ്യ​​ങ്ങ​​ള്‍​ക്കാ​​ണ് ഉ​​ത്ത​​രം ന​​ല്‌​​കേ​​ണ്ട​​ത്. തു​​ട​​ര്‍​ന്നു 45 മു​​ത​​ല്‍ 50 സെ​​ക്ക​​ൻ​​ഡു​​ക​​ള്‍​ക്കു​​ള്ളി​​ല്‍ വെ​​ബ്‌​​സൈ​​റ്റി​​ന്‍റെ ലി​​ങ്ക്, പാ​​സ്‌വേ​​ഡ് എ​​ന്നി​​വ വാ​​ട്‌​​സ്ആ​​പ്പി​​ല്‍​ത​​ന്നെ അ​​യ​​ച്ചു​​ന​​ല്കും. ഇ​​ത്ത​​ര​​ത്തി​​ല്‍ ല​​ഭി​​ച്ച വെ​​ബ്‌​​സൈ​​റ്റി​​ല്‍ തൃ​​പ്ത​​ന​​ല്ലെ​​ങ്കി​​ല്‍ ഉ​​പ​​യോ​​ക്താ​​വി​​ന് ഡി​​സൈ​​ന്‍ ചെ​​യ്തു ല​​ഭി​​ക്കു​​ന്ന വെ​​ബ്‌​​സൈ​​റ്റ് സ്വ​​ന്ത​​മാ​​യി എ​​ഡി​​റ്റ് ചെ​​യ്യാം. അ​​ല്ലെ​​ങ്കി​​ല്‍ സ​​പ്പോ​​ര്‍​ട്ട് പാ​​ക്കേ​​ജ് തെ​​ര​​ഞ്ഞെ​​ടു​​ത്താ​​ല്‍ Eezix.ai ടീം ​​വെ​​ബ്‌​​സൈ​​റ്റി​​ന്‍റെ തു​​ട​​ര്‍ ഡി​​സൈ​​നിം​​ഗി​​ല്‍ സ​​ഹാ​​യി​​ക്കും. 24 മ​​ണി​​ക്കു​​റും പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ക​​സ്റ്റ​​മ​​ര്‍ സ​​പ്പോ​​ര്‍​ട്ട് ടീ​​മും ഇ​​വ​​ര്‍​ക്കു​​ണ്ട്. ഇ​​വി​​ടെ ഉ​​പ​​യോ​​ക്താ​​വ് കോ​​ഡിം​​ഗ് അ​​റി​​യ​​ണ്ട, ഡെ​​വ​​ല​​പ്പ​​റെ തേ​​ടി ന​​ട​​ക്കേ​​ണ്ട എ​​ന്ന​​താ​​ണ് പ്ര​​ധാ​​ന ഗു​​ണ​​ങ്ങ​​ള്‍.

ജി​​സി​​നും ര​​ഞ്ജു​​വും എ​​രു​​മേ​​ലി എം​​ഇ​​എ​​സ് കോ​​ള​​ജി​​ല്‍ ഒ​​രു​​മി​​ച്ചു ഡി​​ഗ്രി​​ക്കു പ​​ഠി​​ച്ച​​വ​​രാ​​ണ്. തു​​ട​​ര്‍​ന്നു ആ​​ദ്യ​​മാ​​യി ജോ​​ലി​​ക്കെ​​ത്തി​​യ സ്ഥാ​​പ​​ന​​ത്തി​​ല്‍ നി​​ന്നു​​മാ​​ണ് ഷി​​ജോ​​യെ​​കൂ​​ടി ഒ​​പ്പം ചേ​​ര്‍​ത്ത​​ത്. 2010-ല്‍ ​​ബി​​സി​​എ പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം മൂ​​വ​​രും ചേ​​ര്‍​ന്നു 2014ല്‍ ​​എ​​യ്ഡ​​ര്‍ പ്രോ ​​ടെ​​ക്‌​​നോ​​ള​​ജീ​​സ് എ​​ന്ന സ്റ്റാ​​ര്‍​ട്ട​​പ്പ് ആ​​രം​​ഭി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് ഇ-​​വി​​സി​​റ്റിം​​ഗ് കാ​​ര്‍​ഡ് പ്ലാ​​റ്റ്‌​​ഫോം ആ​​രം​​ഭി​​ക്കു​​ക​​യും ഇ​​തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യി Eezix.ai പ്ലാ​​റ്റ്‌​​ഫോ​​മി​​ലേ​​ക്ക് എ​​ത്തി​​ച്ചേ​​രു​​ക​​യു​​മാ​​യി​​രു​​ന്നു.

സൈ​​റ്റു​​ക​​ള്‍​ക്കു ഡൊ​​മേ​​ന്‍, ഹോ​​സ്റ്റിം​​ഗ് ഉ​​ള്‍​പ്പെ​​ടെ ഇ​​ന്‍​ഫ​​ര്‍​മേ​​റ്റീ​​വ് സൈ​​റ്റു​​ക​​ള്‍​ക്കു ചാ​​ര്‍​ജാ​​യി 2999 രൂ​​പ​​യും ജി​​എ​​സ്ടി​​യും ഇ ​​കൊ​​മേ​​ഴ്‌​​സ് സൈ​​റ്റു​​ക​​ള്‍​ക്കു 4999 രൂ​​പ​​യും ജി​​എ​​സ്ടി​​യു​​മാ​​ണ് ചാ​​ര്‍​ജ് ഈ​​ടാ​​ക്കു​​ന്ന​​ത്.​​വാ​​ട്‌​​സ് ആ​​പ്പി​​ല്‍ മെ​​സേ​​ജി​​ലു​​ടെ ക്രി​​യേ​​റ്റ് ചെ​​യ്യു​​ന്ന വെ​​ബ്‌​​സൈ​​റ്റു​​ക​​ള്‍ നി​​ശ്ചി​​ത​​കാ​​ലം സൗ​​ജ​​ന്യ​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​വും ഇ​​വ​​ര്‍ ന​​ല്കു​​ന്നു​​ണ്ട്. നി​​ല​​വി​​ല്‍ Eezix.ai പ്ലാ​​റ്റ്‌​​ഫോ​​മി​​ലു​​ടെ മൂ​​വാ​​യി​​ര​​ത്തോ​​ളം ആ​​ളു​​ക​​ള്‍ പ​​ണം ന​​ല്കി വെ​​ബ്‌​​സൈ​​റ്റ് ക്രി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ണ്ട്. 16000ത്തോ​​ളം പേ​​ര്‍ വെ​​ബ്‌​​സൈ​​റ്റ് ക്രി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ണ്ട്.
വെ​​ബ്‌​​സൈ​​റ്റ് ക്രി​​യേ​​റ്റ് ചെ​​യ്യാ​​ന്‍ മെ​​സേ​​ജ് അ​​യ​​യ്ക്കേ​​ണ്ട ന​​മ്പ​​ര്‍- 9562631234.

Latest News

Corehub Up